Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെഞ്ചു വേദനയുള്ള അമ്മയെ പാതിവഴിയില്‍ ഇറക്കിവിട്ടു; അനുഭവം പങ്കുവെച്ച് കെ.എ. ബീന

നെഞ്ചുവേദന അനുഭവപ്പെട്ട അമ്മയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനായുള്ള ശ്രമത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കയാണ് പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.എ. ബീന.

കഴിഞ്ഞ ദിവസം ഊബര്‍ ടാക്‌സിയിലാണ് സംഭവം. വഴിയില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടറാണ് വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്.

ഡ്രൈവര്‍ക്കെതിരെ ഊബറില്‍ പരാതിപ്പെട്ടതായും പോലീസില്‍ പരാതി നല്‍കുമെന്നും ബീന ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

15-2-2020
അമ്മയ്ക്ക്
കുറവുണ്ട്.. വീട്ടിൽ കൊണ്ടു വന്നു.
Uber complaint കൊടുത്തു..പോലീസിൽ ഇന്ന് പരാതി കൊടുക്കും..എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി..
14-2-2020
വൈകിട്ട് അമ്മ പെട്ടെന്ന് ഛർദി ചു..നെഞ്ചു
വേദനയും വെപ്രാളവും ഉണ്ടെന്നു പറഞ്ഞപ്പോൾ പെട്ടെന്ന് Uber taxi നോക്കി..മുൻപിൽ തന്നെ ഒരെണ്ണം ഉണ്ടെന്നു കണ്ടു ബുക്ക് ചെയ്തു.. മിനുറ്റുകൾക്കകം കാർ വന്നു. അമ്മയുൾപ്പെടെ 5 പേർ ഉണ്ടെന്നു കണ്ടു യൂബർ ഡ്രൈവർ അലറി..ഒരാൾ ഇറങ്ങണം..4 പേരേ കൊണ്ട് പോകൂ..അപ്പു ഇറങ്ങി ..അയാൾ കാർ വിട്ടു.മുന്നോട്ടു പോകുമ്പോൾ ഞങ്ങൾ പറഞ്ഞു..നെഞ്ചു വേദനയാണ്..എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.അയാൾ പോകുന്ന വഴിയിൽ രണ്ടു ബസുകൾ കിടക്കുന്നു..ഇടയിൽ കൂടി ഒരു കാറിനു പോകാൻ ബുദ്ധിമുട്ട്.
അയാൾ വണ്ടി നിർത്തി ഏതെങ്കിലും വണ്ടി പോകുന്നതിനു കാക്കുമ്പോൾ ഞങ്ങൾ തിരക്ക് കൂട്ടി..എങ്ങനെയെങ്കിലും പോകൂ..
അയാൾ പോകേണ്ടിയിരുന്ന ശരിയായ വഴി വലതു വശത്ത് കൂടി ആയിരുന്നു.റിവേഴ്‌സ് എടുത്ത് ആ വഴി പോകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടും അലറി.എന്നെ വഴി പടിപ്പിക്കേണ്ട..ഞാൻ ഈ വഴിയിലൂടെയെ പോകൂ..വിഷമിച്ചു ഞങ്ങൾ കരഞ്ഞു അപേക്ഷിച്ചു..ഉടനെ അയാൾ തെറി വാക്കുകൾ പറഞ്ഞു ഞങ്ങളോട് വണ്ടിയിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞു.. നെഞ്ചു വേദന ഉള്ള അമ്മയെ ആശുപത്രിയിലെത്തിക്കാൻ കേണു.. അയാൾ uber ഓട്ടം ക്യാൻസൽ ചെയ്തു ഞങ്ങളെ ഇറക്കി വിട്ടു..എല്ലാം കണ്ടു നിന്ന ഒരു ഡോക്ടർ ഓടി വന്നു മറ്റൊരു വണ്ടി പിടിച്ചു അമ്മയെ ആശുപത്രിയിൽ എത്തിച്ചു..
അമ്മയുടെ ECG യിൽ ചെറിയ വ്യതിയാനം ഉള്ളത് കൊണ്ട് മറ്റു ചെക്കപ്പുകൾ ചെയ്യുകയാണ്..casualty യിൽ.
ഈ തിരക്കിൽ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.
ആരെങ്കിലും Uber നെ അറിയിക്കുമോ?അയാളുടെ വണ്ടി നമ്പർ.
.KL 01 CA 2686..പേര്‌..താജുദീൻ...
#Uber

Latest News