കണ്ണൂര്‍- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ പടുകൂറ്റന്‍ റാലിക്ക് ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ നടന്ന തലപ്പാവ് കൈമാറ്റം ശ്രദ്ധേയമായി.
പൗരത്വ സമരക്കാരെ വേഷം നോക്കിയാല്‍ തിരിച്ചറിയാമെന്ന വിദ്വേഷ പ്രസ്താവനക്കുളള മറുപടിയായാണ് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത സ്വാമി അഗ്നിവേഷ് തന്റെ കാവി തലപ്പാവ് ഭരണഘടനാ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിക്ക് നല്‍കി അദ്ദേഹത്തിന്റെ തൊപ്പി വാങ്ങി ധരിച്ചത്.
പൗരത്വ രജിസ്റ്ററിനും സി.എ.എക്കുമെതിരെ കേന്ദ്രസര്‍ക്കാരിന് കണ്ണൂരിന്റെ താക്കീതായി മാറിയ റാലിയോടൊപ്പം ഈ തലപ്പാവ് കൈമാറ്റവും സമൂഹമാധ്യമങ്ങളില്‍ വൈറലായി.