ജനീവ- യു.എ.ഇയില്‍ നിരവധി ആശുപത്രികള്‍ നടത്തുന്ന എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഖലീഫ ബുത്തി ഉമൈര്‍ യൂസഫ് അഹമ്മദ് അല്‍ മുഹൈരി രാജിവെച്ചു. ഈയാഴ്ച ആദ്യമാണ് രാജി. കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. കമ്പനിയിലെ ഓഹരി സംബന്ധിച്ച് ഇദ്ദേഹം തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാജി.
ഈയാഴ്ച ആദ്യം നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടിയേയും വിളിച്ചിരുന്നില്ല. ഓഹരി സംബന്ധിച്ച തെറ്റായ പ്രസ്താവനയാണ് കാരണം. കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോള്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്‌സ് ആന്റ് കമ്പനി താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത് തിരിച്ചടിയായ സന്ദര്‍ഭത്തിലാണ് പുതിയ നീക്കങ്ങള്‍.