തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. മാരായിമുട്ടം മണ്ഡലം പ്രസിഡന്റ് ജയനാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്.
മാരായിമുട്ടം ബാങ്കിലെ അഴിമതിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് മാരായിമുട്ടം മണ്ഡലം പ്രസിഡന്റായ ജയന്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജയനെ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.