തിരുവനന്തപുരം- സി.എ.ജി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഡി.ജി.പി ലോക്നാഥ ബെഹ്റയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സി.ബി.ഐയും രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങൾ സംബന്ധിച്ച് എൻ.ഐ.എയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം ആശ്ചര്യകരമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
കത്ത് ബുധനാഴ്ച രാത്രി 7.30 ന്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിച്ചതാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ അത് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു എന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.