ബത്തേരി - സെന്റ് മേരീസ് കോളേജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഘർഷത്തെത്തുടർന്ന് കോളേജും ഹോസ്റ്റലും അടച്ചു.
ഇന്നലെ രാവിലെ 11-ഓടെ ഡിഗ്രി ഒന്നും രണ്ടും വർഷ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. നോയൽ, കാർത്തിക്, ബെസ്മിൽ, ജോഷ്വ, ഷാനി, ഹാനി, അമൽ, അക്ഷയ്, ഗിരീഷ് എന്നീ വിദ്യാർഥികൾക്കാണ് പരിക്ക്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കോളേജ് ഇന്നേക്കു മാത്രമാണ് അടച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. നാളെയും മറ്റന്നാളും അവധിയാണ്.
ഇന്ന് കോളേജിലെ വിവിധ വകുപ്പു മേധാവികളുടെയും തിങ്കളാഴ്ച രക്ഷിതാക്കളുടെയും യോഗം ചേരുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.