കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പഴയപട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് തളളിയത്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലിരിക്കെ പഴയ പട്ടിക ഉപയോഗിക്കുന്നു എന്നാരോപിച്ച് യുഡിഎഫാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ആദ്യം 2019ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരിക്കുന്നത്.
എന്നാല്‍ 2019ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയമെടുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ തുടര്‍ന്നാണ് പഴയ പട്ടിക സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. അതേസമയം 2015ന് ശേഷം പ്രായപൂര്‍ത്തിയായ നിരവധിയാളുകള്‍ വോട്ടര്‍മാരാകാന്‍ കാത്തിരിക്കെ സര്‍ക്കാര്‍ നിലപാട് തിരിച്ചടിയാകുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.