മൂന്ന് കോടിയുടെ കുഴല്‍പ്പണം കടത്തിയ ഓട്ടോറിക്ഷ തട്ടിയെടുത്ത് സംഘം; പോലിസ് പിടികൂടി


മലപ്പുറം- ഓട്ടോറിക്ഷയില്‍ മൂന്ന് കോടിയില്‍പരം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വലിയപറമ്പില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിലാണ് ഇത്രയും തുക ഉണ്ടായിരുന്നത്.സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഇത്രയും തുക കണ്ടെത്തിയ വിവരം പോലിസില്‍ അറിയിച്ചത്. ബൈക്കിലും കാറിലും എത്തിയ സംഘം കുഴല്‍പ്പണവുമായി പോകുന്ന ഓട്ടോറിക്ഷ പിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
 

Latest News