തിരുവനന്തപുരം - കേരള ബാങ്കിന്റെ ശാഖകൾ ഇതര സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നത് ഭാവിയിൽ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻ.ആർ.ഐ അക്കൗണ്ട് കേരള ബാങ്കിന്റെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. നബാഡിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് റിസർവ് ബാങ്ക് കേരള ബാങ്കിന് അനുമതി നൽകിയത്. കേരള ബാങ്കിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേവലം സങ്കുചിത രാഷ്ട്രീയ താൽപര്യം കാരണമാണ് ലയനത്തിൽനിന്ന് മാറിനിന്നത്.
രാജ്യത്തിന്റെ പൊതുതാല്പര്യമാണ് ഇവിടെ കാണിക്കേണ്ടത്. ജില്ലയിലെ 400 ജീവനക്കാർ ഒപ്പിട്ട നിവേദനം സർക്കാരിന് നൽകിയിരുന്നു. 31 പ്രാദേശിക ബാങ്കുകളും സഹ കാരികളും കോടതിയെ സമീപിച്ചിരുന്നു. ജില്ലാ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ ബോർഡ് അംഗങ്ങളാകാനുള്ള താല്പര്യവുമാണ് ലയനത്തിന് എതിരായി നിൽക്കുന്നത്. എൻ.ആർ.ഐ അക്കൗണ്ട് സ്വീകരിക്കുന്നതിന് ആധുനിക രീതി യിലുള്ള സംവിധാനം ഒരുക്കും. കഴിഞ്ഞ വർഷം നവംബർ 29ന് ബാങ്കുകളുടെ ലയനം പൂർത്തീകരിച്ചു. ഒന്നാമത്തെ ബാങ്കായി മാറാനുള്ള പരിശ്രമത്തിലാണ്. കേരള ബാങ്ക് വഴി കാർഷിക വായ്പയ്ക്ക് പലിശയിൽ ഇളവ് നൽകാൻ കഴിയും. തകർന്ന ചില സഹകരണ ബാങ്കുകളുടെ നിക്ഷേപകരെ സംരക്ഷിക്കും. ഈ സ്ഥാപനങ്ങളിൽ നടന്ന കൊള്ളയുടെ ഭാഗമായിട്ടാണ് ചില ബാങ്കുകൾ തകർന്നതെ ന്നും പി.ഉബൈദുള്ള, എൻ.ഷംസുദ്ദീൻ,എം.സി കമറുദ്ദീൻ, കെ.രാജൻ, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.