ജിദ്ദ-വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ട്രാക്കുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട്ട് കാമറയുമായി സൗദി ട്രാഫിക് വിഭാഗം.
ട്രാക്കിലെ മര്യാദ പാലിക്കാത്തതു പലപ്പോഴും അപകടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകാറുണ്ട്.
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും പിടികൂടാന്‍ സ്മാര്‍ട്ട് കാമറ ഉപയോഗിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ട്രാക്കുകളിലെ ലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള സ്മാര്‍ട്ട് സംവിധാനം. സൗദി കമ്പനി തന്നെ വികസിപ്പിച്ച സാങ്കേതിക സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക.
قريبا:
— #المرور_السعودي (@eMoroor) February 11, 2020
الإدارة العامة للمرور وضمن التوسع في استخدام التقنية سيتم استخدام الكاميرات الذكية لرصد المخالفين للأنظمة المرورية (عدم الالتزام بحدود المسارات المحددة على الطرق).#المرور_السعودي#هدفنا_سلامتكم pic.twitter.com/BI7vyhiBE3