ശൈഖ് ഹംദാന്‍ പേരുചൊല്ലി വിളിച്ചു, ~ഒട്ടകങ്ങള്‍ ഓടിയെത്തി

ദുബായ്- ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറത്തുവിട്ട പുതിയ വീഡിയോ വൈറലായി.
പ്രിയപ്പെട്ട ഒട്ടകങ്ങളുടെ പേരുചൊല്ലി വിളിക്കുമ്പോള്‍ അവ ഹംദാന് അടുത്തെത്തുന്നതും വാത്സല്യത്തോടെ ഇടപഴകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എമ്മാര്‍, ഫെയേഴ്‌സ് എന്ന് വിളിക്കുമ്പോള്‍ ഒട്ടകങ്ങള്‍ ഹംദാന് അരികിലേക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ശൈഖ് ഹംദാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
മെഴ്‌സിഡസ് കാറിലെ െ്രെഡവര്‍ സീറ്റിലിരുന്നാണ് അദ്ദേഹം ഒട്ടകങ്ങളെ താലോലിക്കുന്നത്. ഒട്ടകങ്ങള്‍ക്ക്  ലഘുഭക്ഷണം നല്‍കിയും  മുഖത്ത് ചുംബിക്കുകയും തലോടുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. കുതിരകള്‍, ജിറാഫുകള്‍, ഫാല്‍ക്കണുകള്‍, ഓറിക്‌സുകള്‍ തുടങ്ങിയവയോടൊത്തുള്ള വീഡിയോ ദൃശ്യങ്ങളും ശൈഖ് ഹംദാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

 

Latest News