Sorry, you need to enable JavaScript to visit this website.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ

ദുബായ്- യു.എ.ഇയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ കടുത്ത ശിക്ഷ. ഫെഡറല്‍ നിയമപ്രകാരം 1,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും (ഏകദേശം 29 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെ) ആറുമാസംവരെ തടവുമാണ് ശിക്ഷ.
യു.എ.ഇ.യിലെ മൂന്നുമുതല്‍ നാലുവയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ 60 ശതമാനത്തിലേറെ പേര്‍ സ്മാര്‍ട് ഫോണുകളില്‍ കളിക്കുന്നവരാണ്. അവരില്‍ 23 ശതമാനം പേരും സ്പാം സൈറ്റുകള്‍ അബദ്ധത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഹയര്‍ ഇന്നൊവേഷന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഡോ. അന്‍വര്‍ ഹമീം ബിന്‍ സലീം പറഞ്ഞു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് അജ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൂടാതെ യു.എ.ഇ.യിലെ 80 ശതമാനം കൗമാരക്കാരും സ്ഥിരമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ ഏറിയപങ്കും സൈബര്‍ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍ 64 ശതമാനം വിദ്യാര്‍ഥികളുടെയും അക്കാദമിക് പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News