ദുബായ്- യു.എ.ഇയില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴയും. ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായ് ജുമൈറ, നാദ് അല്‍ ഷെബ, വടക്കന്‍ എമിറേറ്റുകളുടെ ചില മേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ നേരിയ തോതില്‍ മഴചാറി. ഇന്നും നാളെയും ശക്തമായ തണുത്തകാറ്റ് പ്രതീക്ഷിക്കാം.
താപനില 14 ശതമാനം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണു സൂചന. പര്‍വതമേഖലകളില്‍ വീണ്ടും കുറയും. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും പൊടിക്കാറ്റുമുണ്ട്. ദൂരക്കാഴ്ച കുറഞ്ഞതുമൂലം വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടി. ഒമാനിലും തണുത്ത കാലാവസ്ഥ തുടരുന്നു.
വിവിധ ഗവര്‍ണറേറ്റുകളില്‍ തണുത്ത കാറ്റ് ശക്തമാണ്. ചില മേഖലകളില്‍ മഴ ചാറി. ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.