ഖമീസ് മുശൈത്ത്- തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടിൽ ലിജിനാ ഭവനിൽ നിസാറിന്‍റെ മകൻ നസീബ്(കൊച്ചുമോൻ-27) ഉറക്കത്തിൽ മരിച്ചു. മൂന്നു വർഷമായി നാട്ടിൽ നിന്ന് വന്നിട്ട്. രാവിലെ ഉറക്കത്തിൽ നിന്ന് ഉണരാത്തതിനാൽ സുഹൃത്ത് വിളിച്ചുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ഒരു വർഷം മുമ്പാണ് മാതാവ് മരിച്ചത്. സഹോദരി ലിജിന, നജീബ് സഹോദരനുമാണ്.
മയ്യത്ത് മറവുചെയ്യുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കാനായി സഹോദരൻ നജീബും സഹോദരി ഭർത്താവ് മുജീബ് ചടയമംഗലവും ഖമീസിൽ ഖമീസിൽ എത്തിയിട്ടുണ്ട്.