തിരുവനന്തപുരം- ദൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ നിഷേധവോട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ജനാധിപത്യ മതേതര ശക്തികൾക്കിടയിൽ ഭിന്നിപ്പുണ്ടായാൽ അതിന്റെ ഗുണഫലം ബി.ജെ.പിക്ക് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ദൽഹിയിലെ വോട്ടർമാർ ജനവിധിയെഴുതിയത്. ജനാധിപത്യ മതേതര ശക്തികളെ പരാജയപ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമത്തെ ആം ആദ്മിക്ക് വോട്ട് നൽകി ദൽഹി ജനത പാരജയപ്പെടുത്തി. നികുതി ദായകരുടെ കോടികൾ ചെലവാക്കി ആം ആദ്മി സർക്കാർ ജനപ്രിയ നടപടികൾ സ്വീകരിച്ചു എന്നത് സത്യമാണ്. എന്നാലത് ആത്യന്തികമായി മറ്റു വികസന പ്രവർത്തനങ്ങളേയും നികുതിദായകരേയും പ്രതികൂലമായി ബാധിക്കുന്ന കയ്യടി നേടാനുള്ള നടപടികൾ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.