തിരുവനന്തപുരം- ദൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യതലസ്ഥാനമായ ദൽഹിയിൽ പോലും ബി.ജെ.പിക്ക് ശക്തിയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്ര, ജാർഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി കനത്ത തിരിച്ചടിയെ നേരിട്ടിരുന്നു. ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ദൽഹിയിലെ തെരഞ്ഞെടുപ്പെന്ന് നിസംശയം പറയാം. വൻ വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.