കൊച്ചി- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറോട് നിലപാട് തേടി ഹൈക്കോടതി. ഈ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം മാറ്റാനാകുമോയെന്നാണ് കോടതി ആരാഞ്ഞിരിക്കുന്നത്. അതേസമയം ഹൈക്കോടതി ഉത്തരവിടുകയാണെങ്കില്‍ മാറ്റുന്നത് ആലോചിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.