Sorry, you need to enable JavaScript to visit this website.

സിഗരറ്റ് ഉപയോഗത്തിൽ സൗദി രണ്ടാമത് 

റിയാദ്- ലോകത്ത് സിഗരറ്റ് ഉപയോഗം കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യയെന്ന് ഗ്ലോബൽ സിഗരറ്റ് മാർക്കറ്റ് റിപ്പോർട്ട്. സിഗരറ്റ് ഉപയോഗം കൂടിയ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യയാണ്. മൂന്നാം സ്ഥാനത്ത് സ്ലോവേനിയയും നാലാം സ്ഥാനത്ത് ബൾഗേറിയയുമാണ്. ആഗോള തലത്തിൽ പ്രതിവർഷം 726.9 ബില്യൺ ഡോളറിന്റെ (2.7 ട്രില്യൺ റിയാൽ) സിഗരറ്റും പുകയില ഉൽപന്നങ്ങളും പ്രതിവർഷം വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 
സൗദിയിൽ വ്യാജ സിഗരറ്റുകളാണ് കമ്പനികൾ പുറത്തിറക്കിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. സിഗരറ്റുകൾക്ക് പുതിയ പേക്കറ്റുകൾ നിർബന്ധമാക്കിയ ശേഷം കമ്പനികൾ പുറത്തിറക്കിയ സിഗരറ്റുകളിലെ രുചി വ്യത്യാസമാണ് ഇത്തരമൊരു ആരോപണത്തിന് കാരണം. സിഗരറ്റുകളിലെ രുചി വ്യത്യാസത്തിന് പരിഹാരം കണ്ട് പഴയ രുചി പുനഃസ്ഥാപിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും വാണിജ്യ, നിക്ഷേപ മന്ത്രാലയവും കമ്പനികളോട് ആവശ്യപ്പെടുകയും ഇതിന് നിശ്ചിത സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും കമ്പനികൾ ഇത് പാലിച്ചിട്ടില്ല. 


 

Latest News