കുവൈത്ത് സിറ്റി- ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നഴ്‌സുമാര്‍ക്കും വിദേശി വിദ്യാര്‍ഥികള്‍ക്കും പുതുതായി െ്രെഡവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടെന്ന് കുവൈത്ത് തീരുമാനിച്ചു. നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല.
ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതഓപ്പറേഷന്‍സ് വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗ് ഉത്തരവ് പുറപ്പെടുവിച്ചു. കുവൈത്തില്‍ വിദേശികള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് 600 ദിനാര്‍ ശമ്പളം, സര്‍വകലാശാലാ ബിരുദം, 2 വര്‍ഷം കുവൈത്തില്‍ താമസം എന്നീ ഉപാധികളുണ്ട്.
ചില പ്രൊഫഷനുകളിലുള്ളവര്‍ക്കും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈവര്‍ വിസയില്‍ എത്തുന്നവര്‍ക്കും ഉപാധികള്‍ ബാധകമല്ല. ഉപാധികള്‍ ബാധകമല്ലാത്ത വിഭാഗത്തിലായിരുന്ന നഴ്‌സുമാരെയും വിദേശി വിദ്യാര്‍ഥികളെയും പുതിയ ഉത്തരവിലൂടെ ഒഴിവാക്കി.
ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. നിര്‍ദിഷ്ട റയില്‍ പദ്ധതിയും ചര്‍ച്ച ചെയ്യും.