അബുദാബി- ഓടിക്കൊണ്ടിരുന്ന മിനിബസിന് മുകളിലേക്ക് കണ്ടെയ്‌നര്‍ വീണുണ്ടായ ദാരുണമായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് ഉമ്മുല്‍ഖുവൈന്‍ അല്‍ അഖ്‌റാന്‍ സ്ട്രീറ്റിലായിരുന്നു അപകടം. ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്‌നര്‍ അടുത്ത വരിയില്‍ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു. പാക്കിസ്ഥാനിയാണ് മരിച്ച ഡ്രൈവര്‍. യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കുണ്ട്.
ട്രക്കില്‍ സുരക്ഷിതമായി കണ്ടെയ്‌നര്‍ വയ്ക്കാത്തതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.