ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

മസ്‌കത്ത് - ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍ മുതല്‍ ശക്തമായ മഴ ലഭിക്കും. തീരപ്രദേശങ്ങളിലാകും കനത്ത മഴ ലഭിക്കുകയെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ ശര്‍ഖിയ്യ, വടക്കന്‍ ശര്‍ഖിയ്യ, അല്‍ വുസ്ത, ദാഹിറ, ബുറൈമി, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലാണ് മഴക്ക് സാധ്യതയുള്ളത്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
രാജ്യത്ത് മൂടല്‍മഞ്ഞ് വര്‍ധിച്ചുവരികയാണ്. പുലര്‍ച്ചെയുള്ള മൂടല്‍മഞ്ഞ് ദൂരക്കാഴ്ച കുറക്കുന്നുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പല ദിവസങ്ങളിലും രാത്രിയിലും മഞ്ഞുണ്ട്. ഉള്‍പ്രദേശങ്ങളിലും തീരങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാണ്.

 

Latest News