കൊല്ലം- ക്ഷേത്രച്ചിറയില്‍ കുളിക്കുന്നതിനിടെ രണ്ട് മക്കളും പിതാവും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49) ശരവണന്‍(20)വിഗ്നേഷ്(17) എന്നിവരാണ് മുങ്ങിമരിച്ചത്. കടയ്ക്കല്‍ ക്ഷേത്രച്ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടാണ് മരണം. നാഗര്‍കോവില്‍ സ്വദേശികളായ ഇവര്‍ കുടുംബസമേതം ബന്ധുവീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇതിനിടെ ചിറയില്‍ കുളിക്കാനായി പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.