മാന്നാര്‍- യുവതി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ പതിനെട്ടുകാരന്‍ അറസ്റ്റില്‍. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ അടക്കത്ത് വീട്ടില്‍ പരേതനായ പ്രഭാകരന്റെ മകന്‍ പ്രവീണ്‍ എന്ന ഉണ്ണിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
യുവതി കുളിമുറിയില്‍ കയറിയപ്പോള്‍ പ്രതി ഫോണ്‍ വെന്റിലേഷനിലൂടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ മൊബൈലില്‍നിന്നുള്ള ഫ്‌ളാഷ് കണ്ടതിനെ തുടര്‍ന്ന് യുവതി ബഹളം വെച്ചതോടെ വീട്ടുകാര്‍ ഓടിയെത്തി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത മാന്നാര്‍ പോലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുത്തു.