റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി ഒരാഴ്ച ശീതക്കാറ്റ് അടിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ സിയാദ് അല്‍ജുഹനി അഭിപ്രായപ്പെട്ടു. വടക്ക്, വടക്ക് പടിഞ്ഞാര്‍ ഭാഗത്ത് നിന്നാണ് കാറ്റ് തുടങ്ങുക. പിന്നീട് ഘട്ടം ഘട്ടമായി മധ്യ, കിഴക്ക്, തെക്കന്‍ പ്രവിശ്യകളിലെത്തും.
ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ഈ ആഴ്ചയുണ്ടാവുകയെന്ന് അല്‍ഖസീം യൂണിവേഴ്‌സിറ്റി ജ്യോഗ്രഫി പ്രൊഫസര്‍ സാലിഹ് അല്‍റബീആന്‍ പറഞ്ഞു. വ്യാഴാഴ്ച വരെ തുടരുന്ന ഇത് കൃഷിയെയും കന്നുകാലികളെയും ബാധിക്കും. സ്‌കൂളുകളില്‍ സമയമാറ്റം വരുത്തുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.