തിരുവനന്തപുരം: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രൈവറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. ഡയറക്ടര്‍ ഡോ. യശോധരനെയാണ് നെടുമങ്ങാട് വലിയമല പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പോലിസ് അറിയിച്ചു. 2008ല്‍ സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയില്‍വെച്ച് യശോധരന്‍ പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലെ ആരോപണം.ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ചതായും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നും പോലിസ് പറഞ്ഞു.