കൊച്ചി - ഒത്തുകളി ആരോപണത്തിന്റെ പേരിൽ വിലക്ക് ലഭിച്ച ശേഷം നാലു വർഷമായി കളിക്കളത്തിൽ ഇറങ്ങാനാവാതിരുന്ന ശ്രീശാന്ത് ഒടുവിൽ ബി.സി.സി.ഐയെ മാനിക്കാതെ ഗ്രൗണ്ടിലിറങ്ങി. ഹൈക്കോടതി കുറ്റവിമുക്തനാക്കിയശേഷം കളിക്കളത്തിലിറങ്ങിയ ശ്രീശാന്തിന്റെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ശ്രീശാന്ത് നായകനായ ടീം തകർപ്പൻ വിജയം നേടി. ചലചിത്ര പിന്നണി ഗായകരുടെ ടീമായ കൊച്ചിൻ മ്യൂസിക് ചലഞ്ചേഴ്‌സും സിനിമാ നിർമാതാക്കളും സംവിധായകരും അണിനിരന്ന മാസ്റ്റർ ബ്ലാസ്റ്റേഴ്‌സും തമ്മിലായിരുന്നു മത്സരം.
ശ്രീശാന്ത് കളിച്ചുവളർന്ന തൃപ്പൂണിത്തുറ പൂജാ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചിൻ മ്യൂസിക് ചലഞ്ചേഴ്‌സ് 20 ഓവറിൽ 123 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് 98 ന് ഓളൗട്ടായി.
മ്യൂസിക് ചലഞ്ചേഴ്‌സ് നായകനായിരുന്നു ശ്രീശാന്ത്. ഓപണറായി ഇറങ്ങിയ ശ്രീശാന്ത് ആദ്യ ഓവറിൽ 13 റൺസെടുത്തു നിൽക്കെ അനാവശ്യ ഷോട്ടിൽ പുറത്താകുകയായിരുന്നു. പെയ്‌സ്ബൗളർ സുകൃതിനെ സിക്‌സറിന് ഉയർത്താൻ ശ്രമിച്ച ശ്രീശാന്ത് ബൗണ്ടറിക്കരികിൽ പിടികൊടുത്തു.
ബൗളിംഗിലും ശ്രീശാന്തിന് കാര്യമായൊന്നും ചെയ്യാനായില്ല. ഒരോവർ മീഡിയംപെയ്‌സ് മാത്രമെറിഞ്ഞു നിർത്തി. 31 റൺസും രണ്ടു വിക്കറ്റുമെടുത്ത മ്യൂസിക് ചലഞ്ചേഴ്‌സിന്റെ നിധിൻ ആണ് മാൻ ഓഫ് ദ മാച്ച്. വിലക്ക് നീങ്ങിയശേഷം ആദ്യമായി ഗ്രൗണ്ടിലെത്തിയ ശ്രീശാന്തിനെ ഇരു ടീമുകളും റോസാ പുഷ്പങ്ങൾ നൽകിയും ഗാഡ് ഓഫ് ഓണർ നൽകിയും സ്വീകരിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരത്തെത്തണം, അവിടെനിന്ന് ഇന്ത്യൻ ടീമി ൽ സ്ഥാനം നേടണം -ക്രിക്കറ്റർ വിശ്വാസം പ്രകടിപ്പിച്ചു. മുഖ്യാതിഥിയായ ശ്രീശാന്ത് ക്ലബ്ബിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചത്. താൻ കളി തുടങ്ങിയത് കൊച്ചിയിലെ ഗ്രൗണ്ടിൽ തന്നെ തിരിച്ചുവരാനായതിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. താക ഉയര്‍ത്തുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്. താന്‍ കളി തുടങ്ങിയത് കൊച്ചിയിലെ ഗ്രൗണ്ടില്‍ തന്നെ തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.