ജിദ്ദ- നിലമ്പൂര്‍ മുണ്ടേരി സ്വദേശിയും ജിദ്ദയിലെ ബാബ്മക്ക അമാദ ബേക്കറി ജീവനക്കാരനുമായ കണ്ണന്‍കുലവന്‍ ഹസ്സന്‍ (59) താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
മൃതദേഹം മഹ്ജര്‍ ആശുപത്രിയിലാണ്. ഭാര്യ: ജമീല. മക്കള്‍: ഉസ്മാന്‍, ഹുസൈന്‍, റുഖിയ, അന്‍സാര്‍, അലവി. മരുമക്കള്‍: നാഷിദ, ഷഹ്‌ല, നബീല്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ക്ക് പോപ്പി ജിദ്ദ ഭാരവാഹികളും സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ്കുട്ടി പാണ്ടിക്കാടും സഹായിക്കുന്നു.