അബുദാബി- പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ നീക്കിവെച്ച സംസ്ഥാന ബജറ്റിനെ പ്രശംസിച്ച് പ്രമുഖ വ്യവസായി എം.എ യൂസഫലി. അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ കൂട്ടിയതിനേയും അദ്ദേഹം ശ്ലാഘിച്ചു.
വ്യവസായ വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷികമേഖലയിലെ നവോഥാനം, തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ലോക കേരളസഭക്ക് 12 കോടിയുടെ വകയിരുത്തല്‍ സന്തോഷം നല്‍കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.