കൊച്ചി- യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തെന്നിന്ത്യന്‍ താരം രമ്യാ നമ്പീശനെയും സഹോദരനെയും ഇന്ന് വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളാണ് ഇരുവരും. അതിക്രമ ശേഷം നടിയ്ക്ക് നീതി ലഭിക്കാനായി രമ്യാ നമ്പീശനാണ് ആദ്യമായി പരസ്യമായി രംഗത്തെത്തിയത്. ഡബ്യുസിസിയിലും താരത്തിന്റെ ഇടപെടലിലൂടെയാണ് നടിയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നത്. കേസിലെ പ്രധാന പ്രതിയായ ദിലീപിനെതിരെ താരം പരസ്യമായി രംഗത്തെത്തിയിരുന്നു.
നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍, അദേഹത്തിന്റെ ഭാര്യ,മാതാവ്,മരുമകള്‍ എന്നിവരെ ഇന്നലെ കോടതി വിസ്തരിച്ചിരുന്നു. സിനിമാമേഖലയിലെ 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. രഹസ്യ വിസ്താരമാണ് പ്രത്യേക കോടതിയില്‍ നടക്കുന്നത്.ആദ്യഘട്ട വിചാരണകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് കോടതി അറിയിച്ചത്. കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി,ദിലീപ് അടക്കമുള്ള പ്രതികളുടെ വിചാരണയും ഉടന്‍ നടക്കും.