നെടുമ്പാശ്ശേരി- ജീവിതത്തിൽ എന്നെങ്കിലും അവസരം ലഭിച്ചാൽ ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി.നെടുമ്പാശ്ശേരിയിലെ ഹജ് ക്യാമ്പ് സന്ദർശിച്ച ബേബി ഹജ് കർമ്മം നിർവവഹിക്കാൻ മക്കയിലേക്കു പുറപ്പെടുന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
മനസുകൊണ്ട് താൻ പല തവണ ഹജ്ജ് നടത്തിയിട്ടുണ്ട്. . പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ടു മാത്രമാണ് ഹജിനായി മക്കയിലേക്കു പോകാത്തത്. എന്നെങ്കിലും അതിനവസരം കിട്ടുന്ന തരത്തിലുള്ള തീരുമാനം ജീവിതത്തിലുണ്ടായാൽ ഹജ് കർമ്മം നിർവഹിക്കാൻ പോകുമെന്നും എം.എ ബേബി പറഞ്ഞു.
ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വൈസ് ചെയർമാൻ എം.എസ് അനസ് ഹാജി, ആലുവ എം എൽ എ അൻവർ സാദത്ത്, മുൻ എംഎൽഎ എം.എ യൂസഫ്, ഹജ്, വഖഫ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.