ദുബായില്‍ കൊറോണ ബാധിച്ച് വിദേശി മരിച്ചെന്ന് അഭ്യൂഹം; അധികൃതര്‍ നിഷേധിച്ചു

ദുബായ്- പുതിയ കൊറോണ വൈറസ് ബാധിച്ച് ദുബായില്‍ ഫിലിപ്പൈന്‍സ് സ്വദേശിനി മരിച്ചുവെന്ന അഭ്യൂഹം അധികൃതര്‍ നിഷേധിച്ചു.
ദുബായ് സര്‍ക്കാരിന്റെ മീഡിയ ഓഫീസാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്ത നിഷേധിച്ചത്.

ഫിലിപ്പിന മരിച്ചത് ശ്വാസസംബന്ധമായ അസുഖം കാരണമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News