റിയാദ്- പ്രവാസി ഗായിക ശബാന അന്‍ഷാദ് പാടിയ സംഗീത ആല്‍ബം ഒരുനാളിന്റെ റിലീസിംഗ് ശനിയാഴ്ച നടക്കും. എക്‌സിറ്റ് 21 ല്‍ അസീസിയ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന പരിപാടിയില്‍ ഷജീര്‍ പട്ടുറുമാല്‍ നയിക്കുന്ന മ്യൂസിക്ക് നൈറ്റും സ്‌നാക്‌സ് മത്സരവും ഒരുക്കിയിട്ടുണ്ട്. റിയാദിലെ കാലാകാരന്മാരും സംഗീത പരിപാടികള്‍ അവതരിപ്പിക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഷരോണ്‍ ശരീഫാണ് ഒരു നാള്‍ ആല്‍ബത്തിന്റെ നിര്‍മാണം. രചനയും സംഗീതവും ബശീര്‍ വടാശ്ശേരി. സിബിന്‍ മാത്യു, ഹരീഷ് മുരളി, രാജീവ് അരീക്കോട്, ബാബുജി കുരുവിള, എം.എസ് ശിവപ്രസാദ് കൊല്ലം എന്നിവരാണ് ആല്‍ബത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.