തിരുവനന്തപുരം- പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ 90 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നടപ്പുവര്‍ഷം പ്രവാസിക്ഷേമത്തിനായി 152 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 68 കോടി രൂപ മാത്രമാണ് ചെലവഴിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രവാസി ക്ഷേമനിധയിലെ അംഗത്വം 1.1 ലക്ഷത്തില്‍നിന്ന് 4.7 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
2009 ന് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് മന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്കു പകരം കോര്‍പ്പറേറ്റുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
2020-21 ല്‍ ഒരു ലക്ഷം വീട്, ഫ് ളാറ്റ് നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി നീക്കിവെച്ചു. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും.