തിരുവനന്തപുരം- പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ കേരളം കാണിച്ച ഒരുമയെ വാഴത്തിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങി. തെരുവിലിറങ്ങിയ യുവാക്കളിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടമാണ് ഭരിക്കുന്നത്. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടര്‍ത്തുന്നതായും ധനമന്ത്രി പറഞ്ഞു.