Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ബി.ജെ.പിയില്‍നിന്ന് കൂട്ടരാജി

മലപ്പുറം- പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ബി.ജെ.പിയില്‍നിന്ന് കൂട്ടരാജി. കിഴിശ്ശേരി കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ കോളനിയിലെ 150 ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിന് രാജിക്കത്ത് കൈമാറി. മലപ്പുറത്തെ ഓഫീസിലെത്തി രവി തേലത്തിനെ നേരില്‍ കണ്ടാണ് രാജിക്കത്ത് നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രദേശത്ത് ബി.ജെ.പി സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കുടുംബ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.
പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കളത്തിങ്ങള്‍ കോളനി കുടുംബ കമ്മിറ്റി പ്രസിഡന്റ് സുനീഷ് പുല്ലഞ്ചേരി, സെക്രട്ടറി കെ.ബാലസുബ്രമണ്യന്‍, എം.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.

 

Latest News