ദല്‍ഹി-ശബരിമലയിലെ തിരുവാഭരണം സര്‍ക്കാരിന് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കും. ശബരിമലയിലെ തിരുവാഭരണം സര്‍ക്കാരിന് ഏറ്റെടുത്തുകൂടെയെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല.സര്‍ക്കാരിന്റെ സുരക്ഷയിലാണ് നിലവില്‍ പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രിംകോടതി പറയുകയാണെങ്കില്‍ അത് നിര്‍വഹിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതാണെന്നും ഇന്നലെ സുപ്രിംകോടതി നിലപാടെടുത്തിരുന്നു. ദേവപ്രശ്നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.