റിയാദ് - ബത്ഹയിലെ മൊബൈൽ ഫോൺ കടകളിലും ഉലയ്യയിലെ കംപ്യൂട്ടർ ഹറാജിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളിൽ 104 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. പോലീസുമായും വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായും നഗരസഭയുമായും സിവിൽ ഡിഫൻസുമായും മുജാഹിദീൻ സുരക്ഷാ സേനയുമായും സഹകരിച്ചാണ് റെയ്ഡുകൾ നടത്തിയത്. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെച്ചതുമായി ബന്ധപ്പെട്ട അഞ്ചു നിയമ ലംഘനങ്ങളും പരിശോധനക്കിടെ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് നഗരസഭ പതിനെട്ടു സ്ഥാപനങ്ങൾ അടപ്പിച്ചു. വഴിവാണിഭക്കാരുടെ 16 ബസ്തകൾ പിടിച്ചെടുത്തു.