കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പര കേസില്‍ അഞ്ചാം കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച രാവിലെ സമര്‍പ്പിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. 175 സാക്ഷികളും 173 രേഖകളും ഉണ്ട്. മഷ്‌റൂം ക്യാപ്‌സൂള്‍ കഴിക്കുന്ന ശീലമുള്ള ടോം തോമസിനെ ഈ ശീലം മുതലെടുത്ത് ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ജോളി കൊന്നതെന്ന് കുറ്റപത്രം പറയുന്നു.
വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനക്കിടെ ടോം തോമസ് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജോളി ഒന്നാംപ്രതിയും സയനൈഡ് കൈമാറിയ എംഎസ് മാത്യു ,രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. ജോളിയുടെ മകന്‍ റൊമോയാണ് പ്രധാന സാക്ഷി. ക്യാപ്‌സൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.