തിരുവനന്തപുരം- മന്ത്രിയായി ചരിത്രം സൃഷ്ടിക്കാൻ ഐ.ജി ജി.ലക്ഷമൺ ഹൈദരാബാദിൽനിന്ന് ഉടൻ സംസ്ഥാനത്ത് എത്തും. കേരള കേഡറിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന മന്ത്രിസഭയിൽ ചേരുന്നതിന് വേണ്ടി ഐ.പി.എസ് രാജിവെക്കാനാണ് എത്തുന്നത്. കേരള കേഡറിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ മന്ത്രിയാകുന്നത് ഇതാദ്യമാണ്.
തെലങ്കാന രാഷ്ട്രീയത്തിൽ ശ്രദ്ധേയരായ നേതാക്കളുടെ കുടുംബത്തിൽ പെട്ടയാളാണ് ലക്ഷ്മൺ. ഐ.പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ഇദ്ദേഹത്തിന് മേൽ മുമ്പും സമ്മർദമുണ്ടായിരുന്നു. എന്നാൽ ലക്ഷ്മൺ അതിന് വഴങ്ങിയിരുന്നില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ലക്ഷ്മൺ മന്ത്രിയാകണമെന്ന് സമ്മർദമേറി. കേരള കേഡർ 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇപ്പോൾ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ.ജിയാണ്.