തൃശൂർ - ഗവർണറോട് ആലോചിക്കാതെ സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാമോ എന്ന് സുപ്രീം കോടതി തീരുമാനിക്കട്ടെ എന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. സി.എ.എ വിഷയത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടിയത് കേന്ദ്രസർക്കാരിനോടായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
സുപ്രീം കോടതി റിപ്പോർട്ട് തേടിയത് എന്നോട് ചോദിച്ചിട്ടല്ല. എന്റെ നിലപാട് ഞാൻ നേരത്തെ വ്യക്തമാക്കിയതാണെന്നും ഗവർണർ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.