ന്യൂദല്‍ഹി- പാനമ രേഖകളിലൂടെ പുറത്തു വന്ന വിദേശത്ത് കള്ളപ്പണം ഒളിപ്പിച്ചു വച്ച ഇന്ത്യന്‍ പ്രമുഖരുടെ കൂടുതല്‍ വിവരങ്ങള്‍ തേടി ആദായ നികുതി വകുപ്പ് വിദേശ രാജ്യങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. ബോളിവുഡ് താരരാജാവ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം പൂഴ്ത്തിവച്ചിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടി ഉന്നത തല ഉദ്ദ്യോഗസ്ഥ സംഘം ബ്രീട്ടീഷ് വിര്‍ജിന്‍ ഐലാന്‍ഡിലേക്ക് പോയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വെട്ടിപ്പുകാരുടെ സ്വര്‍ഗമായ ലോകത്തെ വിവിധരാജ്യങ്ങള്‍ക്കിടയിലെ ഒരു കൊച്ചു രാജ്യമാണിത്.
പാമന രേഖകളിലൂടെ പുറത്തു വന്ന പേരുകളുമായി ബന്ധപ്പെട്ട 33 കേസുകളില്‍ ആദായ നികുതി വകുപ്പ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനമ രേഖകളിലൂടെ കള്ളപ്പണ നിക്ഷേപ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഈയിടെ സുപ്രീം കോടതി പ്രധാമന്ത്രി നവാസ് ശരീഫിനെ അയോഗ്യനാക്കിയിരുന്നു. എന്നാല്‍ ബച്ചനുള്‍പ്പെടെ നിരവധി ഇന്ത്യക്കാരുടെ പേരും ഈ രേഖകളിലൂടെ പുറത്തുവന്നെങ്കിലും ഇവര്‍ക്കെതിരെ കാര്യമായ അന്വേഷണങ്ങളൊന്നും നടക്കാത്തത് വിമര്ശനങ്ങള്ക്കിടയാക്കിയിരു
ഇന്ത്യയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നു തന്നെയാണ് അധികൃതര്‍ പറുന്നത്. ബച്ചനെതിരേ ആന്വേഷണം നടക്കുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കമ്പനികളുടെ വിശദാംശങ്ങള്‍ വിദേശത്തു നിന്ന് ശേഖരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്സിലെ മുതിര്‍ന്ന ഒഫീസറെയാണ് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലേക്ക് വിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിദേശത്തെ തന്റെ നിക്ഷേപങ്ങളെല്ലാം ഇന്ത്യന്‍ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ക്കുള്ളിലാണെന്ന് നേരത്തെ ബച്ചന്‍ വ്യക്തമാക്കിയിരുന്നു. പാനമ രേഖകളില്‍ നിന്നു ലഭിച്ച ചില അക്കൗണ്ട് വിവരങ്ങള്‍ യഥാര്‍ത്ഥമാണ്. പേര് വെളിപ്പെട്ടവര്‍ വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധരായിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങള്‍ ചികഞ്ഞുള്ള അന്വേഷണത്തിന് കാലതാമസമെടുക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ വ്യാജ കമ്പനികളുടെ പേരില്‍ കോടിക്കണക്കിനു രൂപ നിക്ഷേപിച്ച സിനിമാ താരങ്ങളുടേയും രാഷ്ട്രീയനേതാക്കളുടേയും വ്യവസായികളുടെയും പേരു വിവരങ്ങള്‍ ഉള്‍പ്പെട്ട പാനമ രേഖകള്‍ 2016-ല്‍ പുറത്തു വന്നത്.