Sorry, you need to enable JavaScript to visit this website.

മക്കളെ ഉപേക്ഷിച്ച യുവതിയെയും കാമുകനെയും കോടതി ജയിലിലടച്ചു

തലശ്ശേരി- ഭതൃവീട്ടില്‍ വഴക്കടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കോടതിയില്‍ ഹാജരായ യുവതി മക്കളെ സംരക്ഷിക്കാത്ത കുറ്റത്തിന് ജയിലായി. കതിരൂര്‍ പുല്ലോട്ടെ കൃഷ്ണ ലീലയില്‍ മോനിഷ (27)യെയാണ് തലശ്ശേരി എ.സി.ജെ.എം.കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചത്.
ഇതേ കേസില്‍ പ്രേരണാകുറ്റത്തിന് കാമുകനായ സെന്‍ട്രല്‍ പൊയിലൂരിലെ സനലിനെയും റിമാന്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനാല്‍ കമിതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് പുന്നോല്‍ ഹുസ്സന്‍മെട്ടയിലും ഭര്‍ത്താവിനെ ഉപേക്ഷിച്ച് 22 കാരി ഒളിച്ചോടിയത് കാമുകനൊപ്പമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ചായിരുന്നു യുവതിയായ വീട്ടമ്മയും മുങ്ങിയത്. പരാതിയുള്ളതിനാല്‍ യുവതി കഴിഞ്ഞ ദിവസം കാമുകനൊപ്പം പോലീസില്‍ ഹാജരായതോടെ സ്‌റ്റേഷന്‍ പരിസരത്ത് ഭതൃവീട്ടുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷ സാധ്യത ഉണ്ടാക്കിയെങ്കിലും പോലീസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒഴിവാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പമാണ് പോയത് .ഇതിന് രണ്ട് ദിവസം മുമ്പ് തിരുവങ്ങാട്ടെ മെഡിക്കല്‍ വിദ്യാര്‍ഥിനിയും കാമുകനൊപ്പം മുങ്ങിയിരുന്നു.

 

Latest News