അബഹ - വാദി ബിൻ ഹശ്ബൽ, അൽസുലൈൽ റോഡിൽ ബസ് അപകടത്തിൽ പെട്ട് 19 പേർക്ക് പരിക്കേറ്റു. റെഡ് ക്രസന്റ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഖമീസ് മുശൈത്ത് സിവിൽ ആശുപത്രിയിലേക്ക് നീക്കിയതായി അസീർ പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് അൽശഹ്‌രി അറിയിച്ചു.