ക്യാംപ്നൗ- സ്്പാനിഷ സൂപ്പർ കപ്പ് ഫുട്‌ബോളിന്റെ ആദ്യപാദ മത്സരത്തിൽ റയൽ മഡ്രീഡിന് മുന്നിൽ ബാഴ്‌സക്ക് കാലിടറി. ഒന്നിനെതിരെ മൂ്ന്നു ഗോളുകൾക്കാണ് ബാഴ്‌സ തോറ്റത്. നെയ്മാർ ബാഴ്‌സ വിട്ട ശേഷമുള്ള ആദ്യമത്സരം എന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ടായിരുന്നു. ഒരു സെൽഫ്‌ഗോളടക്കം മൂന്നു ഗോളുകളാണ് ബാഴ്‌സ വഴങ്ങിയത്. ബാ്‌ഴ്‌സയുടെ ആശ്വാസഗോൾ മെസിയുടെ വക പെനാൽറ്റിയിലൂടെയായിരുന്നു. ഗോളൊഴിഞ്ഞുനിന്ന ആദ്യപാദത്തിന് ശേഷമായിരുന്നു നാലു ഗോളുകളും പിറന്നത്. അൻപതാം മിനിറ്റിൽ ജെറാർഡ് പിക്വെയുടെ വക സെൽഫ് ഗോളിൽ ബാഴ്‌സ ഞെട്ടി. എന്നാൽ എഴുപത്തിയേഴാം മിനിറ്റിൽ ഈ ഗോൾ മെസിയിലൂടെ ബാഴ്‌സ മടക്കി. ബോക്‌സിൽ സോറസിനെ മഡ്രീഡ് ഗോളി കെയ്‌ലോർ നവാസ് വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. \
മനോഹരമായ കിക്കിലൂടെ മെസി സമനില ഗോൾ നേടി. എൺപതാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടു മിനിറ്റിന് ശേഷം രണ്ടാം മഞ്ഞക്കാർഡ് കണ്ട് ക്രിസ്റ്റിയാനോ പുറത്തുപോയി. പത്തുപേരായി ചുരുങ്ങിയെങ്കിലും റയൽ വിട്ടുകൊടുക്കാനുള്ള ഭാവമില്ലായിരുന്നു. തൊണ്ണൂറാം മിനിറ്റിൽ മാർകോ അസൻസിയോ മൂന്നാം ഗോളും നേടി. സൂപ്പർ കപ്പിന്റെ രണ്ടാം പാദം അടുത്ത ബുധനാഴ്ച്ച റയലിന്റെ തട്ടകത്തിലാണ്.
നെയ്മാറിന് ഗോൾ
ബാഴ്‌സ വിട്ട ശേഷം പാരീസ് സെന്റ് ജെർമെയ്‌ന്(പി.എസ്.ജി)വേണ്ടി അരങ്ങേറിയ നെയ്മാറിന് ആദ്യമത്സരത്തിൽ തന്നെ ഗോൾ. ഗിൻഗാംപിനെ മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി തോൽപ്പിച്ചത്.
എൺപത്തിരണ്ടാം മിനിറ്റിലായിരുന്നു നെയ്മാറിന്റെ ഗോൾ. എഡിസൺ കവാനി നേരത്തെ തന്നെ രണ്ടു ഗോളടിച്ച് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. പി.എസ്.ജിക്ക് വേണ്ടി നിരവധി അവസരങ്ങളാണ് നെയ്മാർ തുറന്നുകൊടുത്തത്.