റിയാദ് - വണ്ടിച്ചെക്ക് കേസുകളിൽ പത്തു സൗദി പൗരന്മാരെ വിവിധ പ്രവിശ്യകളിലെ കോടതികൾ ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. 500 റിയാൽ മുതൽ 15,000 റിയാൽ വരെ പിഴയും ഒരു മാസം മുതൽ എട്ടു മാസം വരെ തടവുമാണ് ഇവർക്ക് കോടതികൾ വിധിച്ചത്. ഹമാദ അൽസുബാഇ ഹസാനൈന് 15,000 റിയാൽ പിഴയും എട്ടു മാസം തടവുമാണ് ശിക്ഷ. യൂസുഫ് ബിൻ ഫർഹാൻ അൽഖാലിദിക്ക് മൂന്നു മാസം തടവും 7,000 റിയാൽ പിഴയുമാണ് കോടതി വിധിച്ചത്. കുറ്റക്കാരുടെ പേരുവിവരങ്ങളും അവർക്കുള്ള ശിക്ഷയും സ്വന്തം ചെലവിൽ പരസ്യപ്പെടുത്തുന്നതിനും കോടതികൾ വിധിച്ചിട്ടുണ്ട്.