മലപ്പുറം- പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിൻ(21)എന്നയാളാണ് മരിച്ചത്. പിൻകഴുത്തിന് വെടിയേറ്റ ഇയാളെ രണ്ടു പേർ ചേർന്ന് ബൈക്കിന് നടുവിലിരുത്തി ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു. മരിച്ചെന്നറിഞ്ഞതോടെ ഇരുവരും ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. കോഴിക്കോട്ട് റേഡിയോളജി വിദ്യാർഥിയാണ് മാസിൻ. എയർഗണിൽനിന്നാണ് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.