തിരുവനന്തപുരം - പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ ഒരു പൗരനെ പോലും തടങ്കൽ പാളയത്തിലേക്ക് അയയ്ക്കാൻ അനുവദിക്കില്ലെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ചിനു സമാപനം കുറിച്ച് രാജ്ഭവനു മുമ്പിൽ നടന്ന പ്രതിഷേധ സംഗമത്തിന് അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രാജ്യം നമ്മുടേതാണ്. ആർ.എസ്.എസിന്റെ നാഗ്പുർ കേന്ദ്രത്തിൽ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കിൽ ആ ധാരണ നാം തിരുത്തണം. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവ ചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്.
രാജ്യം നിയോഗിച്ച കാവൽക്കാരൻ യജമാനനോട് ചോദിക്കുകയാണ് നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണോയെന്ന്. പൗരത്വ ഭേദഗതി നിയമം പിൻവലിച്ച് മോഡിയും അമിത് ഷായും മാപ്പ് പറയുന്നകാലം വരെ ഈ പോരാട്ടം തുടരുമെന്നും അന്തിമവിജയം നമുക്കാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
സുപ്രിം കോടതി അഭിഭാഷകൻ മഹ്മൂദ് പ്രാച, എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി മുഹമ്മദ് ബഷീർ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര, ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ സാമുവൽ, എസ്.പി ഉദയകുമാർ, ആന്റി കാസ്റ്റ് ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് സുമിത് സാമോസ്, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അർഷദ് നദ്വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.എച്ച് അബ്ദുൽ ഹാദി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തുളസീധരൻ പള്ളിക്കൽ, റോയി അറയ്ക്കൽ, എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായീൽ, എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സിയാദ് കണ്ടല, ഷെമീർ എടവനക്കാട് സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്, എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങായ പി കെ ഉസ്മാൻ, ഇ എസ് കാജാ ഹുസൈൻ, പി പി മൊയ്തീൻ കുഞ്ഞ്, സംസ്ഥാന സെക്രട്ടറിമാരായ പി ആർ സിയാദ്, കെ എസ് ഷാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതിയംഗങ്ങളായ പി ആർ കൃഷ്ണൻ കുട്ടി, കൃഷ്ണൻ എരഞ്ഞിക്കൽ, ഡോ. സി എച്ച് അഷറഫ്, അഡ്വ. എ എ റഹീം, കെ പി സുഫീറ, ഭീം ആർമി നേതാക്കളായ കുഷ് അംബേദ്കർ വാദി, ബഹദൂർ അബ്ബാസ് നഖ് വി, നവേദ്കാൻ, നീതു, മനീഷ് കുമാർ സംബന്ധിച്ചു.