Sorry, you need to enable JavaScript to visit this website.

അമേരിക്കൻ സമാധാന പദ്ധതി അറബ് ലീഗ് തള്ളി

അറബ് ലീഗ് യോഗം കയ്‌റോയിൽ ചേർന്നപ്പോൾ.

സൗദി അറേബ്യ എന്നും ഫലസ്തീനികളുടെ ഇഷ്ടങ്ങൾക്കൊപ്പം- വിദേശകാര്യമന്ത്രി

കയ്‌റോ- സൗദി അറേബ്യ ഫലസ്തീൻ സമൂഹത്തിന് കൂടെയാണെന്നും എക്കാലവും അവരുടെ ഇഷ്ടങ്ങൾക്കാണ് പിന്തുണ നൽകുന്നതെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. കയ്‌റോയിൽ നടന്ന അടിയന്തര അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ആവശ്യപ്രകാരം ഫലസ്തീൻ പ്രശ്‌നം ചർച്ച ചെയ്യാനാണ് മന്ത്രിമാർ യോഗം ചേർന്നത്.
അതേസമയം മേഖലയിൽ സമാധാനത്തിന് യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്നതിനാൽ അമേരിക്കൻ സമാധാന പദ്ധതി തള്ളിക്കളയുന്നുവെന്നും ഫലസ്തീൻ ജനതക്കൊപ്പമാണ് അറബ് ലീഗ് നിലകൊള്ളുന്നതെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈഥ് പറഞ്ഞു.


അറബികൾക്ക് സ്വീകാര്യമായ പദ്ധതി വഴി മാത്രമേ സമാധാനം പുലരുകയുളളൂ. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതി നിരാശാജനകമാണ്. അത് സ്വീകരിക്കലും തള്ളിക്കളയലും ഞങ്ങളുടെ ഇഷ്ടമാണ്. ഫലസ്തീനികളുടെ അവകാശം അടിയറവ് വെച്ച് ഒരു സമാധാന പദ്ധതിക്കും ഞങ്ങളില്ല. ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽമാലികി പറഞ്ഞു.
അമേരിക്കയുടെ സമാധാന പദ്ധതി ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗം ഇസ്രായിലിന് ആധിപത്യം നൽകുന്ന വിധത്തിലുള്ളതാണ്. ഖുദ്‌സ് ഫലസ്തീനികൾക്ക് മാത്രമുള്ളതല്ല. എല്ലാ അറബികളുടേതുമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

Latest News