മസ്‌കത്ത്- വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ ഒമാന്‍ തീരുമാനിച്ചു. റസ്റ്ററന്റ്, ഹോട്ടല്‍, കഫ്റ്റീരിയകള്‍, വീട്ടുപകരണ വില്‍പന ശാലകള്‍, പ്രതിരോധം, എണ്ണ വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങള്‍ എന്നിവക്ക് സ്വദേശി സ്‌പോണ്‍സര്‍ ആവശ്യമില്ലെന്നും വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. എന്നാല്‍ 37 തരം വാണിജ്യ സ്ഥാപനങ്ങളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കില്ല.
ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി തുടങ്ങാന്‍ 1.5 ലക്ഷം റിയാല്‍ കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
എന്നാല്‍ വാണിജ്യ മന്ത്രാലയത്തില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 3,000 റിയാലാക്കി വര്‍ധിപ്പിച്ചു.
60 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നിക്ഷേപക വിസയിലേക്കു മാറാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രധാന നേട്ടം. നിക്ഷേപക വിസയായതിനാല്‍ ഇവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ക്കും വിസ കിട്ടും.