Sorry, you need to enable JavaScript to visit this website.

ബിജെപിയുടെ പൗരത്വക്യാമ്പയിന്‍ ; കടയടക്കാന്‍ ആഹ്വാനം ചെയ്തവരെ പോലിസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചങ്ങനാശേരിയില്‍ ബിജെപി നടത്തുന്ന ജനജാഗരണ സദസിനെതിരെ കട അടച്ചിടാന്‍  ആഹ്വാനം ചെയ്തവരെ പോലിസ് കസ്റ്റഡിയിലെടുത്തു.പൗരത്വവേദി പ്രവര്‍ത്തകരായ അശ്‌റഫ്,സുനില്‍,ഈസ,സിറാജ് ,ഷിജു എന്നിവരെയാണ്  പോലിസ് കസ്റ്റഡിയില്‍ എടുത്തത്. കരുതല്‍ തടങ്കല്‍ എന്നാണ് പോലിസ് അറിയിച്ചത്. പിന്നീട് ഇവരെ വിട്ടയച്ചു. എന്നിരുന്നാലും ബിജെപിയുടെ പരിപാടിയ്ക്ക് എതിരെ ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു. പൗരത്വഭേദഗതിക്ക് എതിരെ ചങ്ങനാശേരിയിലും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി പൗരത്വനിയമത്തെ അനുകൂലിച്ച് ജനജാഗരണ സദസ് സംഘടിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് വ്യാപാരികള്‍ തീരുമാനിച്ചിരുന്നത്.

മറ്റ് വ്യാപാരികളോടും കടയടച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനിടെയാണ്  അശ്‌റഫ്,സുനില്‍,ഈസ,സിറാജ്,ഷിജു എന്നിവരെ് പോലിസ് കസ്റ്റഡിയിലെടുത്തത്.അതേസമയം ചങ്ങനാശേരിയില്‍ എംടി രമേശ് പങ്കെടുത്ത ജനജാഗരണ സദസില്‍ വേണ്ടത്ര ആളില്ലാതെയായിരുന്നു പരിപാടി നടത്തിയത്. തിരൂര്‍,ആലുവ അടക്കമുള്ള സ്ഥലങ്ങളില്‍ ബിജെപിയുടെ ജനജാഗരണ സദസ് നടക്കുന്ന വേളയില്‍ കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു.

Latest News